Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kiran Rijiju

മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യ്ക്കെ​തി​രെ ബി​ജെ​പി; തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ നി​ന്ന് വി​ല​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

ന്യൂ​ഡ​ൽ​ഹി: ഖാ​ർ​ഗെ​യെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ നി​ന്ന് വി​ല​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി. കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ നി​ർ​മ​ല സീ​താ​രാ​മ​ൻ, കി​ര​ൺ റി​ജി​ജു, അ​ർ​ജു​ൻ റാം ​മേ​ഘ്‌​വാ​ൾ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബി​ജെ​പി സം​ഘ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ക​ണ്ട് പ​രാ​തി ന​ൽ​കി​യ​ത്. മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചു​വെ​ന്നും അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു.

ഖാ​ർ​ഗെ​യെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ നി​ന്ന് വി​ല​ക്ക​ണ​മെ​ന്നും പ​ര​സ്യ​മാ​യി മാ​പ്പ​പേ​ക്ഷി​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നും ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ അ​നാ​വ​ശ്യ​മാ​യി ഇ​ട​പെ​ട്ട​തി​നും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ​തി​നും ഖാ​ർ​ഗെ​യ്ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം,

വി​വാ​ദ പ​രാ​മ​ർ​ശം അ​ട​ങ്ങി​യ വീ​ഡി​യോ​ക​ളും വാ​ർ​ത്ത​ക​ളും ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ നി​ന്ന് നീ​ക്കം ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ട​ണം എ​ന്നീ ആ​വ​ശ്യ​ങ്ങ​ളാ​ണ് ബി​ജെ​പി മു​ന്നോ​ട്ടു​വെ​ച്ച​ത്. "പ്ര​ധാ​ന​മ​ന്ത്രി​യെ​പ്പോ​ലൊ​രു നേ​താ​വി​നെ​തി​രെ ഇ​ത്ത​രം വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത​താ​ണ്. ഇ​ത് ജ​നാ​ധി​പ​ത്യ സം​വാ​ദ​ങ്ങ​ളു​ടെ നി​ല​വാ​രം ത​ക​ർ​ക്കു​മെ​ന്ന് കേ​ന്ദ്ര പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു പ​റ​ഞ്ഞു.

 

 

Latest News

Corehub Up